മനസ്സും ശരീരവും


എനിക്ക് നിന്റെ കണ്ണുകൾ മാത്രം തരുമോ?
അതിന്റെ ആഴങ്ങളിൽ ശ്വാസം കിട്ടാതെ,
അടിയൊഴുക്കുകളിൽ പെട്ടുഴറി, ഞാൻ
എന്നെന്നേക്കുമായി ആ മടിത്തട്ടിൽ പതിച്ചിരുന്നെങ്കിൽ.........

അങ്ങനെ അന്ധനായ നീ ഇനി
എന്നെ കാണാതിരിക്കട്ടെ!
ഞാനല്ലാതായ  എന്റെ ശരീരത്തിന്റെ,
അണുവിടപോലും കാണാതെ
വർണ്ണനകളോ, പഴികളോ  ഇല്ലാതെ
നീ എന്നിലെ എന്നെ ഉൾക്കണ്ണ് കൊണ്ട്
തിരയുമ്പോൾ, ഞാൻ കവർന്ന നിന്റെ കണ്ണുകൾ തിരിച്ചു നൽകും......
ഞാൻ പതിച്ച ആ മണൽതിട്ടയിൽ
നീ വരുവോളം കാത്തിരിക്കും.....


                                                        അഞ്ജന  വി 


Comments

Post a Comment