തണുപ്പ്



ഈ തണുപ്പ് നീയിട്ട ഫാനിന്റെ അല്ല 
തലയണയെ കുതിർത്ത കണ്ണീരിന്റെയല്ല 
രാത്രിക്ക് ചൂട് പിടിക്കുമ്പോൾ 
പാതിരാ മുല്ലകൾ നാണിച്ചു പൂക്കുമ്പോൾ 
നിന്റെ നിസ്സംഗതയുടെ ഗർത്തത്തിൽ 
അറിഞ്ഞുകൊണ്ട് ചവിട്ടി താഴേണ്ടി വന്നവളുടെ  നിസ്സഹായതയുടെ തണുപ്പ് 
സ്നേഹരാഹിത്യത്തിന്റെ തണുപ്പ്... 




                          അഞ്ജന വി 

Comments