അതുകൊണ്ട് സ്നേഹം ഇവിടൊക്കെ ഉണ്ട്









  
സ്നേഹം വെറും 'ഉറ(പ്പു )കൾ '
മാത്രമാകുമ്പോൾ 
കരുതലും ത്യാഗവും
 മുഖം ചുളിക്കുന്നു. 

'ഉറങ്ങാൻ ' മാത്രം 
ചേർന്ന് കിടക്കുമ്പോൾ 
ഉറങ്ങാത്ത രാത്രി 
ജനൽ ചേർന്ന് 
നിൽക്കുന്നു. 

മനസ്സോ, ശരീരമോ? 
സ്നേഹമെവിടെ കിട്ടും? 
തല പുകയ്ക്കേണ്ട 
കാരണം.... 

അവ്യക്തമായ ചിലതുകളിൽ 
എന്റെയും നിന്റെയും 
 സ്നേഹം വേറിട്ടു 
നിന്ന് ചിരിക്കുന്നു 


കാലങ്ങളായി ഈ 
'ഉത്തരമില്ലായ്മ' പറയുന്നു 
ഭൂമിയുടെ അച്ചുതണ്ട് 
സ്നേഹമാണെന്ന് 

പിടികിട്ടാത്ത 
കാന്തമാണെന്നും. 
"അതുകൊണ്ട് സ്നേഹം 
ഇവിടൊക്കെ ഉണ്ട് "  




                                       അഞ്ജന  വി 

Comments

Post a Comment