പ്രണയനഷ്ടം :ആരും കൊതിക്കാത്ത മധുര നൊമ്പരം


ഇത്തിരി കള്ളങ്ങൾ കൊണ്ടെന്നെ 
ഒത്തിരി ചിരിപ്പിച്ച മുഗ്ദ്ധമാം നമ്മുടെ 
പ്രണയം 
എന്റെ ഒരുപിടി ദുഖങ്ങളെ ചുമലിൽ 
താങ്ങി നീ എനിക്കായ് കാത്തുവെച്ച 
നിന്റെ സ്നേഹം 
ചെറിയ സ്വപ്നങ്ങൾക്ക് വലിയ ചിറക് പിടിപ്പിച്ചെന്നെ പറക്കാൻ പഠിപ്പിച്ച നിന്റെ 
പ്രചോദനം 
അലയൊലിയായ് എനിക്കെന്നും
 കൂട്ടായ് ഒപ്പമുണ്ടാകുമെന്ന നിന്റെ 
സമ്മതം 
മധുരസൗന്ദര്യത്തിന്റെ മഴവിൽ 
നിറങ്ങളിൽ വരച്ചുചേർക്കപെട്ട നമ്മുടെ 
ജീവിതം 


ചിരകാല സ്വപ്‌നങ്ങൾ 
ബാക്കിയാക്കി നാമിന്നകന്നതരുട
 കൗതുകം 
കണ്ണിലഗാധ  സ്നേഹവും 
ചുണ്ടിൽ വിറയാർന്ന പുഞ്ചിരിയും
 ബാക്കിയാകവേ 
നമ്മുടെ ചുറ്റും തീർത്ത ജാതിവലയുടെ 
ഒടുക്കത്തെ ഇരയാകാൻ നമ്മുടെ 
പ്രാർത്ഥന 




കണ്ണിൽ നിന്നകറ്റാം 
പതിഞ്ഞ ബിംബങ്ങൾ 
കേൾക്കാതിരിക്കാം 
ഉറച്ച വാക്കുകൾ 


നീയും ഞാനും നഷ്ടമായിക്കൊള്ളട്ടെ 
മായാതിരിക്കട്ടെ നമ്മുടെ പ്രണയം 
ഓർമ്മകൂട്ടിലൊരായിരം സന്ധ്യകളിൽ 
പറന്നകലാൻ  വെമ്പി കാത്തിരിക്കാം 
നീയെന്റെ ഉള്ളിലും ഞാൻ നിന്റെ 
ഉള്ളിലും കല്ലിൽ തീർത്ത ശില്പമാകാം 
കാണാതെ, കേൾക്കാതെ, പുണരാതെ 
ആഘോഷിക്കാം നമ്മുടെ പ്രണയം 
ആഘോഷിക്കാം ഈ പ്രണയനഷ്ടവും 

അഞ്ജന  വി 




Comments

  1. "പ്രണയം " നഷ്ട്ട സ്വപ്നത്തിലെ ഒരു പേജാണ് .... കുറെ നേരം കളയുന്ന പ്രണയം ....
    അതു കൊണ്ട് നഷ്ട പെടുമ്പോൾ നമ്മൾ സമയം സംരക്ഷിക്കുന്നു . അടുത്ത സ്വപ്നം കാണാൻ
    നന്നായീ ണ്ട്.🤩🤩

    ReplyDelete
  2. Thankyou for your lovely comment😊

    ReplyDelete

Post a Comment