ഇനി നീ മടങ്ങുക



ഇനി നീ മടങ്ങുക 
പായ ചുരുട്ടി കയ്യിലേന്തി 
പാതി ജീവനും കൊണ്ട് പോരുക 

മുട്ടിത്തുറപ്പിക്കാനാവില്ല മക്കളെ 
തുറക്കേണ്ട കണ്ണുകളിൽ തിളങ്ങുന്ന 
നോട്ടോ, പേരോ, ജാതിയോ വേണം. 
നിനക്ക് നെഞ്ചിൻകൂടിലെ സത്യം മാത്രം! 

നീ മരിച്ചാൽ രണ്ടു നാൾ അവർ 
കൊണ്ടാടും, നിന്റെ പേരിനായ് പോരാടും 
നിനക്കായ്‌ മെഴുകുതിരി കത്തിക്കും 
അമ്മക്ക് അന്തിത്തിരി കൊളുത്താൻ 
നീ മടങ്ങുക മകനെ 

നിന്റെ ചിത്രത്തിനിന്ന് 'ലൈക്‌ 'ഉണ്ട് 
വാർത്തക്ക് പരസ്യവുമുണ്ട് 
ചിത കെട്ടടങ്ങിയാൽ എന്റെ 
കഞ്ഞിയിൽ കണ്ണീരിൻ ഉപ്പ് മാത്രം നീ 

ഇനി ആ പായ എനിക്ക് തന്നേക്കു 
എന്റെ രക്തവും മാംസവും അലിഞ്ഞു 
ചേർന്നാ മതിൽക്കെട്ടിനിയുമുറക്കട്ടെ 
പേരോ പണമോ ബലമോ ഇല്ലാത്തവന്റെ 
പായ വിരിക്കാൻ ഉറപ്പുള്ള 
സത്യത്തിന്റെ നനവുള്ള തറയാവട്ടെ. 
നഷ്ടപ്പെട്ടവന്റെ ചായ്പ്പാവട്ടെ. 
പെറ്റവയറിൻ  ഗുണം നീ കാട്ടി 
ഇനി നീ മടങ്ങുക  മകനേ....... 


                                         അഞ്ജന  വി 


Comments