നീ വരുവോളം




ഇന്നും നിലാവത്ത് നിന്നെയും ഓർത്തു ഞാൻ നോക്കിനിന്നു വെൺ തിങ്കളേ
 എന്നും കിനാവിന്റെ  ഓരത്ത്
ചെല്ലാതെ മാഞ്ഞു നീ എന്നോമലേ

 പരിഭവം പൂകി നീ എത്ര നാൾ
എന്നെ അകറ്റും
 അത്ര നാളും നിന്നെ മാത്രം
 ഞാൻ ഓർത്തിരിക്കും
 കണ്ണിലെ നോവും നെഞ്ചിലെ തീയും
 നമ്മുടെ സ്വപ്നവും മാത്രം കൂട്ടിരിക്കും


 നവവസന്തത്തിന്റെ  ആദ്യാനുഭൂതിയിൽ അന്നെൻ കരളിലെ തേൻ നുകർന്നു നീ
 പിന്നെയെപ്പോഴോ കാറ്റിൽ നീ പറന്നു ഒറ്റയ്ക്ക് ഞാൻ നിന്നു തേങ്ങി നിനക്കായി

 അകലുമെങ്കിലും അരികിൽ നീ
 നിഴലും നിലാവുമായ് ഉദിക്കുമെന്നിൽ
 അത് നോക്കി നിന്നിടും  നേരത്ത്
 നീയെന്നിൽ ചിത്രശലഭമായി നടമാടിടും..


                              അഞ്ജന വി 

Comments

Post a Comment