ചക്കക്കൂട്ടം 



അന്നൊരു  കാലത്ത് പി. എമ്മിൻ* ചാരത്ത്
 ഒന്നിച്ചു ചേർന്നൊരേ  സ്വപ്നവും പേറി നാം
 പല കൈവഴികളായി ഒരു കടൽ പൂകുവാൻ
 എത്രയോ രാവുകൾ പകലാക്കി മാറ്റി നാം

 പരസ്പരം താങ്ങായി തണലായി
എന്നെന്നുംകളിയും ചിരിയുമായി
കൊഴിഞ്ഞതാ നല്ലകാലം
 അറിവിന്റെ അഗ്നിയിൽ ഉരുകി പഴുപ്പിച്ച
 നവബോധം എന്നെന്നും
 ഉയിരോട് ചേർക്കും നാം
 പുസ്തകത്താളുകൾക്കപ്പുറം
മാനവ കഷ്ടതയിൽ
അണിചേർന്നു നിസ്വാർത്ഥരായി
 വലിയ സ്വപ്നങ്ങൾക്കായി
പൊരുതുവാൻ ഊർജ്ജമായി
 ഒരുമിച്ചു ചേർക്കുന്നീ സൗഹൃദം നമ്മളെ





 എത്ര കാതങ്ങൾ അകലെ ആയാലും
 എത്ര കാലങ്ങൾ കടന്നു പോയാലും
 എത്രമാത്രം വിധി അകറ്റി എന്നാലും
 വിളഞ്ഞി  പോലൊട്ടിച്ചേരും ചക്കകൂട്ടം നാം
 ഒരുപാട് നിലപാട് ചുളകൾ എന്നാലും
 ഒരുപോലെ മധുരിക്കും പഴമൊന്നു  നമ്മൾ









                                             
*PM Institute of civil services
Farook college
                                       അഞ്ജന  വി 

Comments

  1. Beautiful metaphor , super lines and nostalgic illustration

    I feel Anjana v must be called a pop star of nostalgia

    ReplyDelete
    Replies
    1. OMG...
      That comment was way beyond my capacity..... still a big thanks for your encouragement dear

      Delete
  2. Beautiful metaphor , super lines and nostalgic illustration

    I feel Anjana v must be called a pop star of nostalgia

    ReplyDelete

Post a Comment