കാത്തിരിപ്പ് പൂക്കുമ്പോൾ




ഈ പൂവ് വീണ്ടും വിരിഞ്ഞെങ്കിൽ
 ഇതൾ പൊഴിയാതെ വാടാതെ
 പരിമളം ചോരാതെ കാത്തിടാം......
എന്റെ കരള് പകരം പറിച്ചെടുത്തു
 നീ തന്ന ഈ പൂവ് അത്രമേൽ
എനിക്ക് പ്രിയതരമാണ്.

 കാറ്റായി മഴയായി നീ വരുവോളം
ഞാൻ നിന്നെ കാത്തിരിക്കാം
 നെഞ്ചിലെ കനലിന്റെ ചൂടേറ്റ്
കണ്ണീർ നനവിന്റെ  തണലിൽ
 ഞാൻ മണ്ണോട് ചേരും വരെ
നിന്നെ ചേർത്തിടാം  പിന്നെ അലിഞ്ഞ് എന്റെ മാംസവും നീരുമായി പുഴുക്കളുടെ അന്നമായി  തീരാം  നമുക്ക്
പുതുമഴയുടെ തളിർ നാമ്പായി ഉയർത്തെഴുന്നേൽക്കാൻ.
നിനക്കായുള്ള കാത്തിരിപ്പും
 എനിക്ക് അത്രമേൽ പ്രിയങ്കരമാണ്

                             
                                അഞ്ജന  വി 

Comments

Post a Comment