പുതുചൊല്ലുകൾ 



                           അടഞ്ഞ വാതിലിൽ കാത്തുകിടക്കുന്നതോ  അതോ തുറക്കാനുള്ള  വാതിലുകളെ തേടിപോകലോ  എന്റെ നിയോഗം ?


                                            ഏതെങ്കിലും  വാതിൽപ്പടി കടന്നുകിട്ടുക  എന്നതിലപ്പുറം മനസ്സ്  പറയുന്ന അടഞ്ഞ വാതിലിന്റെ ഓരം പറ്റി  നിൽക്കുമ്പോഴുള്ള  സംതൃപ്തി മറ്റെന്തെങ്കിലിനും നല്കാൻ ആകുമോ ?



                                                     പക്ഷെ  എത്ര നാൾ കാത്തുകിടക്കാനാകും ?
വാതിലും  ദ്രവിക്കില്ലേ?......................കവാടത്തിന്റെ വിലങ്ങു തടി  ക്ഷയിച്ചാലും  അകത്തേക്ക് പ്രവേശനം  സാധ്യമാകണമെന്നുണ്ടോ ?


കാലാന്തരങ്ങൾക്കു ശേഷം അങ്ങനെ വഴിമാറി നടന്ന് പുതു വാതിലുകളും വാതായനങ്ങളും  തേടി അലയാൻ മനസ്സ് നിർബന്ധിക്കും .അതിമോഹം കൊണ്ടോ നിരാശ കൊണ്ടോ അല്ല.മാറ്റം ആഗ്രഹിക്കാത്ത ഒന്നും ഈ  പ്രപഞ്ചത്തിലില്ല................. പ്രപഞ്ചമല്ലാതെ.അത്ര മാത്രം .

                             സമയത്തിന്റെ ഒരു ചെറിയ കളി .അതിജീവനത്തിന്റെ വലിയ കളി.കളിച്ചു   ജയിക്കാം.ദ്രവിച്ചു  മണ്ണടിയാം.തിരഞ്ഞെടുപ്പ് നമ്മുടേതാണ് 


                                                 






Comments