വിഷാദം 



ഉണരുവാനാകാത്ത നിദ്ര മോഹിക്കുന്ന 
ഉറക്കമില്ലാത്ത രാവുകളിൽ
 അതിജീവനത്തിൻ്റെ ഒറ്റമൂലിക്കായ്‌ 
അതിയായ് കൊതിക്കുന്ന മാത്രകളിൽ 


ഒരു മുഴം കയറിനോ  വിഷത്തിനോ 
പിടികൊടുക്കാനാകാത്ത മനസ്സുമായി 
വ്യഥയെന്തെന്നറിയാതെ വഴിയേതെന്നറിയാതെ 
ആത്മാവ് നഷ്ടമായി  ഞാൻ  ഒറ്റയാനായി 

അലസമായ്  ഏവരും  തഴയുന്നിതെല്ലാം 
തോന്നലുകളെന്ന്  ശഠിക്കുന്നവർ 
ഒരു തുള്ളി  കണ്ണുനീരെങ്കിലും  പൊഴിഞ്ഞെങ്കിൽ 
ഒരല  കടലായ്  ഞാൻ  ആർത്തലച്ചേനെ ...


മൃതിയുടെ   ഗദ്ഗദം  കേൾക്കുന്നു  മരവിച്ച 
ചിന്തകളിൽ  ഭൂതകാലോർമ്മകൾ ചികയുന്നു 
ഒരു  കോണിൽ  തൂണിൻറെ   ഓരം പറ്റിയെത്ര 
യാമങ്ങൾ  പിന്നിട്ടെന്നാലും  അനങ്ങാതെ 
തേങ്ങാതെ  നോക്കെത്താദൂരം  ഞാൻ 
എന്തോർത്തിരുന്നെന്നും  ഓർമ്മയില്ല .....






                                                                              അഞ്ജന  വി

Comments

Post a Comment