പ്രണയത്തിൻറെ  നിറം 

പ്രണയത്തിന്  കണ്ണില്ലത്രേ ................കാഴ്ചക്കപ്പുറം  സുഖമുള്ള ഉന്മാദം

 തീർക്കുന്ന ,സ്വപ്‌നങ്ങൾ  സമ്മാനിക്കുന്ന  പ്രണയത്തിനെന്തിനാണ് രണ്ടുണ്ട

 കണ്ണ് ????????????പൂനിലാവത്ത്  വിടരുന്ന   ആമ്പൽപൂവിന്റെ  പ്രശാന്തത

  പോലെ അടക്കി  വെച്ച   പ്രണയത്തിന് ഏഴ് വർണ്ണങ്ങളെക്കാൾ
 ഭംഗിയുണ്ട് ............



വൈകാരികമായൊരു  അഭിനിവേശം  ആണ്  അത് .അവൻ

  എന്റെതായിരുന്നെങ്കിൽ ???  മണൽ തരികൾ  കാറ്റിൽ  ഊർന്നകലുമ്പൊഴും

   കാലുകൾ  പക്ഷെ  കൂടുതൽ  ദൃഡമായി  മണലിൽ  ഊന്നുന്നു .അവൻ

ചിരിക്കാത്ത  ദിവസങ്ങളിൽ  ഞാൻ  അവനെ കുറിച്ച്  കൂടുതൽ  ഓർത്തു.

.നടന്നകന്നു കഴിഞ്ഞാലും  ഒരു  മിന്നായം  പോലെ മുന്നിൽ   കാണപെട്ടു.

....വർണ്ണങ്ങൾക്ക്  അതീതമയ്  എന്റെ  മനസ്സിലെ  ഛായ  കൂട്ടുകൾ  അവനെ

കൂടുതൽ  സുന്ദരനാക്കി ....




ചാഞ്ഞ  മഞ്ഞ  വെളിച്ചവും  ഇളം  വെയിലിലെ  ഇടവേളകളിൽ  വീശുന്ന

 കാറ്റുമുള്ളപ്പോൾ  പ്രണയം  തോന്നാത്തവർ  ഉണ്ടാകുമോ??അടുക്കും  തോറും

  അകലാനും  അകലും തോറും  അടുക്കാനും തോന്നുന്ന  വിചിത്രമായൊരു

 അനുഭവം .വിരൽ തുമ്പുകൾ  ആണ്  വില്ലന്മാർ.........വല്ലാത്ത  മാസ്മരിക

ശക്തിയാണ്  അവയ്ക്ക് .....കാന്തികമായ ഒരു  പ്രഭാവലയം  അത്

 സൃഷ്ടിക്കുന്നു ......ആ  മഞ്ഞ  വെളിച്ചത്തിൽ  പ്രണയത്തിന്റെ  ഗിരി  നിര

  കീഴടക്കിയവളെ  പോലെ  ഞാൻ  ഇടം  കണ്ണാൽ അവനെ  എത്ര

  നോക്കിയിരിക്കുന്നു...അടക്കി വെച്ച  നിശ്വാസങ്ങൾക്ക്   പോലും എന്റെ

 വിങ്ങുന്ന  മനസ്സിനെ  താങ്ങാൻ   ആയില്ല .പക്ഷെ  ഒരു  കതിർ  മണ്ഡപത്തിന്റെ

  മഞ്ഞയിൽ   കുതിർന്ന   സിന്ദൂരത്തിന്റെ  ചുവപ്പ്  നല്കിയ പച്ച തണൽ

 എനിക്ക്  ആശ്വാസത്തിന്റെ  തണ്ണീർ പന്തലായിതീർന്നു .




മഞ്ഞ  ലോഹത്തിന്റെ  തൂക്കം  കൂട്ടാനുള്ള  പച്ച  നോട്ടുകൾ  എന്റെ

 അച്ഛന്റെ   കയ്യിൽ  ഇല്ലായിരുന്നു .റബ്ബർ  പാലിൻറെ  വെള്ള  നിറത്തെ ക്കാൾ

   അവന്  പ്രിയം  റബ്ബർ  ഷീറ്റിന്റെ  അസഹ്യ മായ   മണ്‍ നിറമായിരുന്നു .




എന്റെ  ചുവപ്പ്  സിന്ദൂരമായിരുന്നു.....അവനത്   റിയൽ  എസ്റ്റേറ്റ്‌   കളിക്കുന്ന

 ഏക്കറുകളിലെ   മണ്ണ്   മാത്രമായിരുന്നു .പക്ഷെ  എനിക്കവനെ

വേണമായിരുന്നു.യുക്തിക്കതീതമയ്  ഞാൻ  അവനെ പ്രണയിച്ചിരുന്നു!

അതിൻറെ  പച്ച  തണലുകൾ  പോലും  എനിക്ക്  ചുട്ടു പൊള്ളുന്നതായ്‌

 തോന്നി ....

അൻപത്  ലക്ഷത്തിൻറെ  ഫ്ലാറ്റിന്റെ  ആകാശത്ത്   നട്ട  വിലകൂടിയ  ബുഷുകൾ

 ആയിരുന്നു  അവന്റെ പച്ച .




എന്ടെ   നിറങ്ങൾ   അവനെ  കൂടുതൽ  സുന്ദരൻ ആക്കി .

എന്ടെ   പ്രണയത്തിൻറെ   നിറമാക്കി .

അവന്ടെ   നിറങ്ങൾക്ക്  പക്ഷേ   എന്ടെ  നിറങ്ങളേക്കാൾ   തരംഗദൈർഘ്യം

ഉണ്ടായിരുന്നു .സ്വപ്നങ്ങളേയും  നിറങ്ങളെയും  എന്റെ 

 തമോഗർത്തത്തിലേക്ക്  ആകർഷിച്ച്   ആവാഹിച്ച്  ഞാൻ നിർത്തി .

അനന്തതയുടെ   നിറം  കറുപ്പല്ലേ ...?

മരണത്തിൻറെയും .




ഒരിക്കൽ  എന്ടെ  കണ്ണുകൾക്ക്‌  അറ്റ്ലാന്റ്റിക്  സമുദ്രത്തേക്കാൾ

ആഴമുണ്ടെന്നു   പറഞ്ഞ  അവനും   നീല  കടലിൻറെ  നിറമായിരുന്നു .


പ്രണയം  ഊഷ്മള മാണ് ,നഷ്ടപ്പെട്ട  പ്രണയം  മരവിപ്പാണ് ......തണുപ്പാ ണ് ,,,...

നീലയുടെ  അഗാധതയിൽ   ആ  തണുപ്പ്  തേടി  ഞാൻ  അലയുകയാണ് .....

അടിയൊഴുക്കുകളിൽ  തെളിയുന്ന  പുതിയ  നിറങ്ങൾ  തേടി...............









അഞ്ജന  വി 

Comments

  1. കവിതയുടെ ആദ്യ വരികള്‍ മനോഹരമായിരിക്കുന്നു. എന്തോ പറഞ്ഞു തീര്‍ക്കാനോ സ്വയം ബോധ്യപ്പെടുത്താനോ ഉള്ള വ്യഗ്രത കവിതയുടെ ഒതുക്കം നഷ്ടപ്പെടുത്തിയോ എന്ന്‍ സംശയം. പക്ഷെ എഴുത്തുകാരിയുടെ ഉള്‍ വേവും കലങ്ങിമറിഞ്ഞ മനസ്സും വരികള്‍ക്കിടയില്‍ നിന്ന് വായിച്ചെടുക്കാം . LIFE IS COLOURFUL. NO DOUBT IN IT. BUT LIFE IS FILLED WITH VARIOUS COLOURS ... BRIGHT ... PALE.. DARK...ETC. EACH COLOUR HAS ITS VALUE. BRIGHT IS NOT ABSOLUTELY BRIGHT.. DARK IS NOT ABSOLUTELY DARK... LETS MAKE OUR LIFE COLOURFUL

    ReplyDelete

Post a Comment