എന്ടെ   പേരിൽ 

ഒരു  പേരിൽ  എന്തിരിക്കുന്നു ?

സ്കൂൾ  ഹാജർ  പട്ടികയിൽ  കോളം  തികയ്ക്കാൻ 

ഇളകിയ  മാഷുടെ  കസേര  ഉറപ്പിക്കാൻ 

ഒരു പേര്.

പിന്നീട്  പതിനെട്ട്  തികയും  വരെ 

മറഞ്ഞിരുന്ന    പേരിന്  വോട്ടിന്ടെ  വിലയായ് 

ഒരു  തിരിച്ചറിവ് 




മിസ്സിസ്  ചേർത്ത  പേരുകൾക്കിടയിൽ 

കുരുങ്ങി  എന്നന്നേക്കുമായ്  മറവിയുടെ 

ആഴങ്ങളിലേക്ക് ......

വിഖ്യാത  നാടക കുലപതെ   ഒരു  പേരിൽ 

പലതുമിരിക്കുന്നു .



വാരിയെല്ല്  പൊട്ടി  ചിതറുമ്പോൾ 

പുല്ലിഗനാഥൻറെ   മേൽവിലാസം  മാറ്റി 

തൻറെ   പേരിൻറെ  കീഴിൽ  കഴിയുമ്പോൾ 

പേര്  ഹാജർ  പട്ടിക  തകർത്ത് 

ചോദ്യങ്ങൾ   ചോദിച്ച്   തുടങ്ങും 

വോട്ട്  വിലക്ക്  അപ്പുറം    തന്ടെ  വില  കണ്ടെത്തും .


ഒന്നിന്  പുറകെ  വരുന്ന  രണ്ടായും 

എ  ക്ക്  പുറകിലെ  ബി  ആകാതെയും 

നമ്മുടെ  പേരുകൾ   കലർതപ്പെടും .

എനിക്കും  നിനക്കും  അർത്ഥമുള്ള  നിഖണ്ടുവിലേ 

നിനക്ക്  നിന്നെ  കണ്ടെത്താൻ ആകൂ .

അതിന്  സുഹൃത്തേ  നിന്ടെ  പേര് 

നീ  തിരിച്ചെടുക്കുക .


-അഞ്ജന  വി 


***അക്ഷര തെറ്റുകൾ  പൊറുക്കുക 

Comments