സമത്വം 

'പിടക്കോഴി  കൂവുന്ന'   നൂറ്റാണ്ടിലും 
പൂവ൯  കൂവി തന്നെ ഇരിക്കുന്നു 
പിടക്കോഴിക്ക്  കാലത്ത്  ഒരുപാട്‌  പണി ഉണ്ട് .


പത്രം  വായിക്കാ൯   കൊടുക്കാറില്ല 
പൂവന്  വായിക്കാ൯  അറിയില്ലെങ്കിലും 
പത്ത്  പിടകളെ  ഒപ്പം  വിടാറില്ല 
അവര്  കയറിയങ്ങ് ഭരിച്ചു കളഞ്ഞാലോ ???

എച്ചിൽ പാത്രം  മുതൽ  കിടക്ക  വരെ 
'നിവ൪ത്തിയ' പിട  കൂനിയിരുന്നു .

'' എനിക്കമ്മയാകാ൯  നീയും 
നിനക്കച്ചനാകാ൯  ഞാനും  എന്നിരിക്കെ 
നിന്റെ  കീശയിൽ  ഇരുന്ന്  'സമത്വം '
എന്നെ  പല്ലിളിച്ചു കട്ടുന്നതെന്തിന് ??''


കൊടി  പിടിച്ചും  കെട  പിടിച്ചും 
അടുക്കളക്കരി കൊണ്ട്  മീശ വരച്ചും 
കീശ  തുന്നിയ  ഷർട്ടിട്ടും ,
ബീഡിക്കുറ്റി  ഊതിവലിച്ച് 
കള്ളും മോന്തി  പിടിച്ചെടുത്താല്   
എന്റെ ' പെണ്ണത്തം ' രാത്രി  മഴയിൽ 
കരി  പുരണ്ട്  മീശ ഒലിച്ചു  വികൃതമാകും .


പത്രം വായിച്ചു  കൂട്ടം കൂടി
പണിയെടുത്ത്‌  ഞാ൯  നടക്കുമ്പോൾ 
ഇനി  കുനിയില്ലീ  ശിരസ്സ് 
തളരില്ലീ  മനസ്സ് 
നമുക്കിടയിൽ  'സമത്വമില്ല ........'

''എനിക്കമ്മയാകാ൯  നീയും 
നിനക്കച്ചനാകാ൯  ഞാനും  എന്നിരിക്കെ
ഒന്നാമനും  രണ്ടാമനും  ആകാതെ 
സമന്തരമായ്  നീങ്ങാം ..................


അഞ്ജന  വി  


Comments

  1. nalla bhavana undu... i suggest u to write short stories and precise notes....

    ReplyDelete
    Replies
    1. Thanku...jeriiii .......
      I'l b postn short stories shortly....keep following my blog:)

      Delete

Post a Comment