ചോറ് 



വീണ്ടും വേദനിക്കാനായിരുന്നെങ്കിൽ
ഞാനാ റോസിന്റെ മുള്ള് എടുക്കില്ലായിരുന്നു

വീണ്ടും  വിശക്കാനായിരുന്നെങ്കിൽ
അജിത്തിന്റെ   ചോറ് കട്ടെടുക്കില്ലായിരുന്നു

കള്ളം പറയരുതെന്നമ്മ രാവിലെ പഠിപ്പിച്ചു
സന്ധ്യക്കഛൻ വന്നമ്മയെ കള്ളിയെന്നു
 വിളിച്ചു

ഉണ്ണി കണ്ണൻ  കാക്കും എന്നോതി  മുത്തശ്ശി
വഴുക്കി അടുക്കള കൊലായിൽ വീണു

തുമ്പിയെ  പിടിച്ചാൽ  മുറി പെൻസിൽ 
 തരാമെന്നേറ്റ മിനിമോളും തരാതെ ഓടി

കണക്കു തെറ്റിച്ചാൽ ചൂരൽ കഷായമേറ്റ
മാഷുമാത്രം  കണക്കു തെറ്റിച്ചില്ല

വീർത്ത   കൈയ്യിൽ വീണ മഴതുള്ളിയെ
തന്റെ കയ്യിൽ  പകർന്ന്  മിനിമോൾ
4 ഡിയിലെ രണ്ടാം ബെഞ്ചിൽ ഇരുന്ന്
കയ്യിൽ വച്ചുതന്നത്  5  കളർ പെ൯സിൽ

വിപരീത പദങ്ങളുടെ  കേട്ടെഴുത്തിൽ
ഒന്നാമനായ്,നിറകൂട്ടങ്ങളുടെ
ലോകം വരയ്ക്കാ൯  ആദ്യമായ്
മാഷ്‌ വാങ്ങിതന്ന  ക്ലാസ്സ്‌മേറ്റ്സ്  നോട്ട്
കക്ഷത്തിൽ ഇറുകിയ  ഒന്നിലെ
 ഷ൪ട്ടിനിടയിൽ അമരുമ്പോൾ  റോസ്
 മുള്ളുകൊണ്ട് നൊന്തതറിഞ്ഞില്ല
അച്ഛന്റെ അലർച്ച  കേട്ടില്ല
പട്ടിണിയുടെ  ഒഴിഞ്ഞ വയ൪  കരഞ്ഞില്ല
കട്ടിലിൽ ഇഴയുന്ന മുത്തിക്ക് പാഠം ഒന്ന്
വായിച്ചു   കൊടുക്കുമ്പോൾ ഉള്ളിൽ
ഭൂലോകം  കാട്ടിയ  ഉണ്ണി കണ്ണ൯  മാത്രമായിരുന്നു ...

അഞ്ജന  വി  


Comments

Post a Comment