പ്രണയം :കേൾക്കാൻ കൊതിക്കുന്ന ഒരിക്കലും മടുക്കാത്ത ഹൃദയരാഗം

ഇനിയും  പാടാത്ത  നിനക്ക് 




ഇന്ന്  നീ  പാടാത്ത  പാട്ടിലെ  ഈണം 
എന്നോ എൻ  വീണ കമ്പി  മൂളി 
ഇത്രയും മധുരമായ് പാടുമെന്നെങ്കിലും
നീ എൻ   ഹൃദയ വീണയിൽ ശ്രുതി മീട്ടി 
ലയമായ്  ഭാവരാഗമായി .....
ശ്രുതിലയസ്വരമധുരതരളഗാനം പോലെ 



അലകളായി ഇഴകളിൽ നീകോതിമാറ്റും 
മുടിയിഴ ചുരുളിന്റെ   ഇരുളിൽ 
മഞ്ഞു കണത്തിനെ  മഴവില്ലാക്കും
കിരണമായ്  ഞാൻ വന്നു പതിഞ്ഞുവെങ്കിൽ
 ഈ മഴക്കാലം മുഴുവനും നിനക്കായ്
 പെയ്തൊഴിയാം   എൻ്റെ  പ്രണയം 





നിഴലായ് ഈ മണൽതിട്ട നീളും വരെ 
എൻ്റെ  കൈ കോർത്ത്‌ നീ നടന്നെങ്കിൽ 
അകലെ താഴുന്നു എൻ സ്വപ്‌ന  സന്ധ്യയും 
രാത്രി മഴയുടെ നിശ്വാസവും 
നിനവായ് ,പുതുകനവായ് .
ഉഷസ്സായ്  നീ ഉദിക്കാനായ് ..........

അഞ്ജന  വി 

Comments

Post a Comment