കൗതുകം 



പ്രണയം   തുടങ്ങിയത്   കടലില്‍  നിന്നാണോ ?ആയിരിക്കണം .
നല്ല  റിന്‍ സോപ്പ്  ഇട്ട്  അലക്കിയ  തുണി പോലെ  പരിക്കുകള്‍ ഏതും  കൂടാതെ, ഓമനിക്കാന്‍ മാത്രമറിയുന്ന പ്രണയം  സ്വച്ഛമായ    ആ  കടല്‍ പരപ്പില്‍  നിന്നല്ലാതെ  എവിടെ നിന്നു  ജനിക്കാനാണ് ?
പക്ഷെ ഇടക്കത് നല്ല മുളകിട്ട ചാള ക്കറി  പോലെ ആണ് , സന്ധ്യയ്ക്ക്  ക്ഷുഭിതയായ ഈ കടല് പോലെ........




ഭുവനേശ്വറില്‍  നിന്ന്‍  വന്നപ്പോള്‍   ഞാന്‍  അവന്  സമ്മാനിച്ച   ആ ഗണപതിയുടെ പ്രതിമ  അവന്റെ   ഏററവും  വലിയ കൌതുകമാനെന്നു പറഞ്ഞു . ഇളം  കാറ്റില്‍  എവിടെയോ  പൂഴിമണല്‍  കുന്നുകള്‍  ഇളകി മറയുന്ന സുഖം ഞാന്‍ അറിഞ്ഞു ......
അവയെ  വാരി  പുണരുന്ന  കടലിന്റെ  നീണ്ട  കൈകളെ  ഞാന്‍ അറിഞ്ഞു .........
നിലാവത്ത്  എന്റെ  സ്വപ്നങ്ങളുടെ  കൈ  ഒപ്പുമായ്  നില്‍ക്കുന്ന ആ  തൈ തെങ്ങ്  പോലെ  ഞാനും .....


അനാമിക  ബോംബയില്‍  നിന്നും  തിരിച്ചെത്തി .അവന്റെ ടേബിളില്‍  പുതിയൊരു ക്രിസ്ടല്‍  ഡോള്‍ ....പുതിയ  കൌതുകം .......
അതങ്ങനെ ആ....കടലിന്  എല്ലാം  മൂന്നു  നാളത്തെ  കൌതുകമല്ലേ ?
മൂന്നാംപക്കം  മറ്റ്  കരയിലേക്ക്  അത്  തള്ളപ്പെടും .....
തന്നെ തലോടിയ കാറ്റ്നെ,മണല്‍ തരിയെ ,ചാഞ്ഞു  തണലേകിയ  തൈ തെങ്ങിനെ  എല്ലാം  ഒരിക്കല്‍  തള്ളും .....കടല് പോലെ പ്രണയവും.......


കടല്  സത്യമല്ലേ ???? അപ്പൊ എന്റെ പ്രണയവും !!!!!!!!





അഞ്ജന വി   

Comments