എന്റെ ചങ്ങാതിക്ക് .....


തളിർത്തൊരാ പൂമര ചോട്ടിലിരുന്നെന്റെ 
 മുടിയിഴ  കോതി മിനുക്കിയ തോഴ ....
മുല്ല പൂ മൊട്ടിന്റെ  മാല  ഒരുക്കി നീ 
ചൂടിത്തരാതെ     ഓടി മറഞ്ഞു പോയ് ....
നുണക്കുഴി കവിളില്‍  ചിരി മാല ഏന്തി  
 പിന്നില്‍ വന്നെന്‍റെ കണ്ണങ്ങു പൊത്തി  നീ....
കണ്ണീരില്‍ ചാലിച്ച കണ്മഷി കണ്ണോടെ
 മിണ്ടില്ല ഞാനെന്ന്‍ പരിഭവം മൂളി ഞാന്‍ ....



കതിരുകൊയ്യാൻ  വന്ന കിളിക്കൂട്ടവും
 കൂ കൂ പാടുന്ന കുയില്‍ പെണ്ണും 
അണ്ണാറക്കണ്ണനും   പച്ച പുൽച്ചാടിയും 
 ആറ്റിലെ വമ്പന്‍ ബ്രാലിൻ  കുഞ്ഞും 
ചങ്ങാതിമാര്‍ ആണ്  ഞങ്ങളുടെ .........
കാറ്റിന്റെ പുഴ  പാട്ടിന്‍റെ ..............
ഓളത്തില്‍ ചേരുന്ന കൂട്ടാണ്   
മനസ്സിലെ  മായത്തൊരേടാണ്  ............



ചേമ്പിലത്തണലിൽ മഴയത്തങ്ങോടിയതും 
 വെള്ളിലകൊണ്ടന്ന്  മായ്ച്ചു  രസിച്ചതും 
 ആമ്പല്‍പ്പൂ പറിച്ചങ്ങു  മാല  കൊരുത്തതും
ചിരട്ട ചോരുവച്ചു അച്ഛനമ്മ കളിച്ചതും 
പഴയൊരു സ്വപ്നത്തിന്‍ മിട്ടായി മധുരമായ് 
നുണയുന്നിതെന്നിൽ നിറയുന്നു നെഞ്ചിൽ 
എന്നോ കരുതിവെച്ച  മുല്ലപ്പൂ മാല പോലെ 
തൂ വെള്ള നിറമാകും നമ്മുടെ സൗഹൃദം ....



 സന്ധ്യകള്‍  പൂക്കട്ടെ    സിന്ദൂരം നിറയട്ടെ 
മുല്ലപ്പൂ  മൊട്ടുകള്‍ നിറഞ്ഞു വിരിയട്ടെ 
കണിക്കൊന്ന പൂക്കുന്ന നിന്മിഴിയിണകളിൽ 
വിരിയുന്ന  കുസൃതി  മായാതിരിക്കട്ടെ 
ഇടവഴി   തോറും നിന്‍റെ  കൈ കോര്‍ത്ത് 
കഥകള്‍ പറഞ്ഞ് നടന്നങ്ങ് പോകണം 
ജീവിത പാതയില്‍  എന്നെന്നും നീ 
ഉണ്ടാകണം  എന്റെ കളി തോഴനായി ....


കോര്‍ത്ത്‌ വച്ച പഴയ മുല്ലപ്പൂ മാലയും
കാലം കാത്തുവെച്ച  ഓർമ ചിരാതും 
മായാതെ മറയാതെ  എന്നെന്നും 
നെഞ്ചില്‍ ഒളിച്ചുവച് .....ഒളിച്ചുവച് ....
  


അഞ്ജന   വി  നായര്‍ .

Comments

Post a Comment